ശശി തരൂരിൻ്റെ വാദം കള്ളം’, സവർക്കർ പുരസ്കാര വിവരം അറിയിച്ചതിന് തെളിവുണ്ട്, പുറത്ത് വിടും: എച്ച്ആർഡിഎസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസ്. സവര്‍ക്കര്‍ പുരസ്കാരത്തെ കുറിച്ച് അറിഞ്ഞില്ലെന്ന ശശി തരൂരിന്റെ വാദം കള്ളമാണെന്നും എച്ച്ആര്‍ഡിഎസ് ഭാരകവാഹികള്‍ പറഞ്ഞു. പുരസ്കാരം സംബന്ധിച്ച് ശശി തരൂരിനെ അറിയിച്ചതിന് തെളിവുണ്ടെന്നും ഈ തെളിവുകള്‍ പുറത്ത് വിടുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. തെളിവുകള്‍ ഇന്ന് 11.30ന് ഡല്‍ഹിയില്‍ വെച്ച് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിടുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.സവര്‍ക്കര്‍ പുരസ്കാരം ശശി തരൂരിന് നല്‍കുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു. രാജ്നാഥ് സിങ് പുരസ്കാരം വിതരണം ചെയ്യുമെന്ന തരത്തില്‍ പോസ്റ്ററും പുറത്തിറക്കി. പിന്നാലെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് വിവാദങ്ങളില്‍ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ശശി തരൂര്‍ തന്നെ രംഗത്തെത്തി. മാധ്യമങ്ങളിലൂടെയാണ് പുരസ്കാര വിവരം അറിഞ്ഞതെന്നായിരുന്നു എംപിയുടെ വിശദീകരണം. ഇത്തരമൊരു പുരസ്കാരത്തെ കുറിച്ച് അറിയില്ലെന്നും അത് സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണ്. പുരസ്കാരത്തിന്റെ സ്വഭാവം, അത് നല്കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, പുരസ്കാരം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യമേ ഉദിക്കുന്നില്ല’, എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.



