dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം: പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച് എഫ്ബിഐ

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ ചാര്‍ളി കര്‍ക്കിന്റെ കൊലപാതകത്തില്‍ പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നു. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എഫ്ബിഐ ഒരു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. പ്രതിയുടെ പുതിയ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. യൂട്ടാ വാലി സര്‍വകലാശാല കെട്ടിടത്തിന്റെ മേല്‍ക്കൂരയിലൂടെ പ്രതി ഓടുന്നതാണ് ദൃശ്യം. ഉദ്യോഗസ്ഥര്‍ തോക്ക് കണ്ടെത്തിയ വനപ്രദേശത്തേക്ക് പ്രതി പോകുന്നതും കാണാം.പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് യൂട്ടാ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയുടെ അഭ്യര്‍ഥന. യൂട്ടാ വാലി സര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ നിന്നാണ് ചാര്‍ളി കിര്‍ക്കിന് നേരെ വെടിയുതിര്‍ത്തതെന്നാണ് നിഗമനം. ബുധനാഴ്ച യൂട്ടാ വാലി സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ കഴുത്തിന് വെടിയേറ്റത്പ്രതിയുടെ ചിത്രങ്ങള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. കറുത്ത ബാക്ക്പാക്ക് ധരിച്ച് അമേരിക്കന്‍ പതാക അച്ചടിച്ച ഒരു ഷര്‍ട്ട് ധരിച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. അമേരിക്കയിലെ യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായിരുന്നു ചാര്‍ളി കിര്‍ക്ക്. 31കാരനായ കിര്‍ക്ക് യുഎസില്‍ തോക്ക് കൈവശം വെക്കാനുള്ള അവകാശത്തെ പിന്തുണച്ചിരുന്ന നേതാവാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനും അനുയായിയുമായിരുന്നു കിര്‍ക്ക്അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ ചാര്‍ളി കെര്‍ക്ക് ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപ് ചേരിയിലേക്ക് അടുപ്പിക്കുന്നതില്‍ ചാര്‍ളി കെര്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ അറിയിച്ചു. ചാര്‍ളി കെര്‍ക്ക് യുവാക്കളുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button