തൃശ്ശൂർ
ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി, ജനങ്ങള്‍ പരിഭ്രാന്തിയില്‍

ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി. സൗത്ത് ജംഗ്ഷനില്‍ നിന്ന് 150 മീറ്റര്‍ മാറി ബസ് സ്റ്റാന്‍ഡിനടുത്ത് കണ്ണമ്ബുഴ അമ്ബലം റോഡിലാണ് പുലിയെ കണ്ടത്.
ബെംഗളൂരുവില്‍ സ്ഥിര താമസമാക്കിയ കുടുംബത്തിന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. കാല്പാട് ഉള്‍പ്പെടെ പരിശോധിച്ച ശേഷമാകും പുലിയാണോയെന്ന് സ്ഥിരീകരിക്കുകയെന്ന് വനംവകുപ്പ് അറിയിച്ചു. പുലി ഇറങ്ങിയതായുള്ള സംശയം പ്രചരിച്ചതോടെ ചാലക്കുടി നഗരത്തിലെ ജനവാസമേഖലയില്‍ പരിഭ്രാന്തി പരന്നിരിക്കുകയാണ്.