dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചൂട് കനക്കുന്നു, കുട്ടികൾക്ക് മൂന്ന് മിനിറ്റ് വെള്ളം കുടിക്കാൻ ബെല്ലടിക്കും; വാട്ടർ ബെല്ലുമായി തമിഴ്നാട് വിദ്യാഭ്യാസവകുപ്പ്

വാട്ടർ ബെല്ലുമായി തമിഴ്നാട് വിദ്യാഭ്യാസവകുപ്പ്. സർക്കാർ സ്‌കൂളുകളിൽ വാട്ടർ ബെൽ നിർബന്ധമാക്കും. 11മണി, 1 മണി, 3 മണി സമയങ്ങളിൽ മൂന്ന് മിനിറ്റ് വെള്ളം കുടിക്കാൻ ബെല്ലടിക്കും. ചൂട് കനക്കുന്ന സാഹചര്യത്തിൽ ആണ് തീരുമാനംകുട്ടികൾ വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവരാൻ നിർദേശം നൽകി. സ്‌കൂളുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. കുട്ടികൾ വെള്ളം കുടിക്കുന്നു എന്ന് അധ്യാപകർ ഉറപ്പ് വരുത്തണമെന്നും നിർദേശം നൽകി. കേരളത്തിലേതുപോലെ തമിഴ്‌നാട്ടിലും വാട്ടർ ബെൽ സംരംഭം ആരംഭിക്കുന്നത് സംബന്ധിച്ച് എല്ലാ സ്‌കൂളുകളിലേക്കും സർക്കുലറുകൾ അയയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി വെള്ളിയാഴ്ച പറഞ്ഞു.വിദ്യാർത്ഥികൾക്ക് കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ അവസരം നൽകുന്ന കേരള സർക്കാർ സംരംഭമായ വാട്ടർ ബെല്ലിനെ മന്ത്രി മാധ്യമപ്രവർത്തകരോട് പ്രശംസിച്ചു. കഴിഞ്ഞ രണ്ട് വർഷമായി കേരള സർക്കാർ ഈ പദ്ധതി നടപ്പിലാക്കിവരികയാണ്.തമിഴ്‌നാട് സർക്കാർ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നുണ്ട്. വാട്ടർ ബെൽ സംരംഭത്തെക്കുറിച്ച് തമിഴ്‌നാട്ടിലെ എല്ലാ സ്‌കൂളുകളിലേക്കും ഞങ്ങൾ സർക്കുലറുകൾ അയയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button