ചെമ്പകപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അമ്മമാർക്കുമായി പോക്സോ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു

ചെമ്പകപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അമ്മമാർക്കുമായി പോക്സോ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു.24-07-2025 തിയതി ചെമ്പകപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ സ്കൂൾ അങ്കണത്തിൽ വെച്ച് വിദ്യാർത്ഥികൾക്കും അമ്മമാർക്കും വേണ്ടി വോസാഗ് എന്ന സന്നദ്ധസംഘടനയുടെ കീഴിൽ രൂപീകരിക്കുന്ന ആശ്രയ എസ്. എസ്. ജിയുടെ ഉത്ഘാടനകർമ്മം തങ്കമണി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിജു ബേബി നിർവ്വഹിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷൈല കുമാരി പോക്സോ ബോധവൽക്കരണ ക്ലാസ് നയിച്ചു. അസ്മി സുരേഷ് (പ്രോഗ്രാം കോ-ഓർഡിനേറ്റർ) സ്വാഗതം ആശംസിച്ചു. സിവിൽ പോലീസ് ഓഫീസർ ബിബിൻ സെബാസ്റ്റ്യൻ (സ്കൂൾ എസ് പി സി ഇൻ ചാർജ് തങ്കമണി പോലീസ് സ്റ്റേഷൻ), അഡ്വക്കേറ്റ് . ഷിനോജ് തോമസ് (പ്രൊജക്ട് കോ-ഓർഡിനേറ്റർ, വോസാഗ്) ശ്രീ. ജോസ് സ്കറിയ (ട്രെയിനർ, വോസാഗ്) എന്നിവർ ആശംസകൾ അറിയിച്ചു.