dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 62 -ാമത് സ്കൂൾ വാർഷികവും രക്ഷാകർത്തൃദിനവും നടത്തപ്പെട്ടു.

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 62 -ാമത് സ്കൂൾ വാർഷികവും രക്ഷാകർത്തൃദിനവും നടത്തപ്പെട്ടു. തദവസരത്തിൽ ദീർഘകാലത്തെ അധ്യാപനത്തിനുശേഷം സർവ്വീസിൽ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന ശ്രീ സജി സെബാസ്റ്റ്യൻ സാറിന് യാത്രയയപ്പും നല്‍കി.രാവിലെ 9.30 ന് ചേര്‍ന്ന പൊതുസമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു വി ജെ സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ റവ.ഫാദർ ഫ്രാൻസീസ് ചുനയംമാക്കല്‍ അധ്യക്ഷത വഹിച്ചു.ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയത് സംസാരിച്ചു.ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി റവ.ഫാ.ജോര്‍ജ്ജ് തകിടിയേല്‍ സര്‍വ്വീസില്‍ വിരമിക്കുന്ന അദ്ധ്യാപകന്റെ ഫോട്ടോ അനാച്ഛാദനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ ജോയി കെ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കെ സജികുമാര്‍ പ്രതിഭകളെ ആദരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബീന ബിജു സ്കൂള്‍ പത്രിക പ്രകാശനം ചെയ്തു.നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ പി എ ജോണി,പി റ്റി എ പ്രസിഡന്റ് ശ്രീ ബിജു ഇടുക്കാര്‍,എം പി റ്റി എ പ്രസിഡന്റ് ശ്രീമതി ജിന്‍സി ഷിനോദ്, അദ്ധ്യാപക വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.തുടര്‍ന്ന് സെന്റ് സേവ്യേഴ്സ് പ്രതിഭകള്‍ അവതരിപ്പിച്ച കലാവിരുന്നും നടത്തപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button