dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചെസ് ചാംപ്യൻഷിപ്പിൽ ചരിത്രപ്പിറവി; ഇന്ത്യയുടെ ഡി ​ഗുകേഷ് പ്രായം കുറഞ്ഞ ലോകചാംപ്യൻ

ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യൻ താരം ഡി ​ഗുകേഷ് ലോക ചാംപ്യൻ. ചെസ് ചാംപ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വിജയിയാണ് ​ഗുകേഷ്. 18-ാം വയസിലാണ് ​ഗുകേഷ് ചരിത്രത്തിന്റെ ഭാ​ഗമായത്. 2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കുന്നത്.ചെസ് ചാംപ്യൻഷിപ്പിൽ 13 പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ ​ഗുകേഷും ചൈനയുടെ ഡിങ് ലിറനും 6.5 പോയിന്റ് വീതം സ്വന്തമാക്കി ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെ അവസാന പോരാട്ടമായ 14-ാം ​ഗെയിം വിജയിക്കുന്നവർ ലോക ചാംപ്യൻഷിപ്പ് നേടുമായിരുന്നു. 14-ാം മത്സരത്തിലും ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ അവസാന നിമിഷം ഡിങ് ലിറന്റെ പിഴവ് മുതലെടുത്താണ് ഇന്ത്യൻ താരത്തിന്റെ വിജയം.അവസാന നിമിഷം ലിറന്റെ കൈവശം ഉണ്ടായിരുന്ന തേരിനെ നഷ്ടപ്പെട്ടതോടു കൂടിയാണ് ചൈനീസ് താരം പരാജയത്തിലേക്ക് നീങ്ങിയത്. 14 ​ഗെയിമുകൾ പൂർത്തിയായപ്പോൾ ​ഗുകേഷ് 7.5 പോയിന്റും ലിറൻ 6.5 പോയിന്റും എന്ന നിലയിലായി. ഇതോടെ ഒരു പോയിന്റ് വ്യത്യാസത്തിൽ ​ഗുകേഷ് ലോക ചാംപ്യനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button