News
ജനകീയ ഭൂ സംരക്ഷണ സമിതിതാലൂക്ക്‌ഓഫീസ് മാര്‍ച്ച് നടത്തി

പീരുമേട്:മഞ്ചു മല, പീരുമേട് വില്ലേജുകളില്‍ നൂറു വർഷത്തിലധികമായി താമസിക്കുന്നവരെ ഇറക്കിവിടാൻ റവന്യൂ ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പീരുമേട് താലൂക്ക് ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തി.റവന്യൂ വകുപ്പിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയപ്രതിഷേധ മാർച്ച് സി.പി.എം.ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്ബർ എ രാമൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ. തിലകൻ, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ,മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം നെഷീദ് സുലൈമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റ്റി.ജെ.മാത്യു. വ്യാപാരിസമിതി പ്രസിഡന്റ് എസ്.ജോണ്‍ പോള്‍ വൈ.എം. ബെന്നി എന്നിവർ സംസാരിച്ചു.