dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിമാനാപകടം ഹൃദയഭേദകം, യാത്രക്കാരുടെ കുടുംബങ്ങളുടെ വേദന സങ്കല്‍പ്പിക്കാനാവുന്നില്ല’ രാഹുൽ ഗാന്ധി

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രീം ലൈനര്‍ യാത്രാവിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും. അപകടം ഹൃദയഭേദകമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടം ഹൃദയഭേദകമാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദനയും ഉത്കണ്ഠയും സങ്കല്‍പ്പിക്കാനാവാത്തതാണ്. ഈ ദുഷ്‌കരമായ നിമിഷത്തില്‍ എന്റെ ചിന്തകള്‍ അവരില്‍ ഓരോരുത്തരോടൊപ്പമുണ്ട്. ഭരണകൂടത്തിന്റെ അടിയന്തര രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിര്‍ണായകമാണ്. ഓരോ ജീവനും പ്രധാനമാണ്, ഓരോ നിമിഷവും പ്രധാനമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണം ‘ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button