News
ചോദ്യപേപ്പറിന് പകരം നൽകിയത് ഉത്തര സൂചിക; പിഎസ്‌സി പരീക്ഷയിൽ ഗുരുതര പിഴവ്, റദ്ദാക്കി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം നൽകിയത് ഉത്തരസൂചിക. ശനിയാഴ്ച നടന്ന സർവേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് പേപ്പറുകൾ മാറിയത്. സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രമോഷൻ പരീക്ഷയിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്അബദ്ധം മനസിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി പരീക്ഷ റദ്ദാക്കുകയായിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. 200ലധികം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. വൈകാതെ പുനഃപരീക്ഷ നടത്തുമെന്ന് പിഎസ്‌സി അധികൃതർ വ്യക്തമാക്കി