News
ജപ്പാന്‍ മാസ്റ്റേഴ്സ്; ഇന്ത്യയുടെ ലക്ഷ്യ സെന്‍ ക്വാർട്ടർ ഫൈനലില്‍

കുമാമോട്ടോ ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ. റൗണ്ട് ഓഫ് 16ൽ സിംഗപ്പൂരിന്റെ ജിയ ഹെങ് ജാസൺ ടെഹിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം. ഏഴാം സീഡായ ഇന്ത്യൻ താരം 21-13, 21-11 എന്ന സ്കോറിനാണ് വിജയം നേടിയത്.ടൂർണമെന്റിൽ ലക്ഷ്യ സെൻ നേടുന്ന തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ റൗണ്ടിൽ ജപ്പാന്റെ കോക്കി വതനാബെയെ ഇന്ത്യൻ താരം പരാജയപ്പെടുത്തിയിരുന്നു. ക്വാർട്ടർ ഫൈനലിൽ സിംഗപ്പൂരിന്റെ ലോ കീൻ യ്യുവും ജപ്പാന്റെ ഷോഗോ ഒഗാവയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ലക്ഷ്യ സെൻ നേരിടുക. കുമാമോട്ടോ മാസ്റ്റേഴ്‌സിലെ മറ്റൊരു മത്സരത്തിൽ ഇന്ത്യൻ താരം എച്ച് എസ് പ്രണോയ് ഇന്ന് വൈകുന്നേരം ഡെൻമാർക്കിന്റെ റാസ്മസ് ജെംകെയെ നേരിടും.



