News
ജമ്മു കശ്മീരിലെ റംബാനിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികർ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഇന്ത്യൻ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 700 അടി താഴ്ചയുള്ള മലയിടുക്കിലാണ് വാഹനം മറിഞ്ഞത്. വാഹനം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്.ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44-ലൂടെ പോവുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്കാണ് മറിഞ്ഞത്. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഭാഗമായി