ജലക്ഷാമം: വട്ടവടയിലെ ശീതകാല പച്ചക്കറിക്ക് തിരിച്ചടി

മൂന്നാര്‍: ജലക്ഷാമം വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ക്ക് വെല്ലുവിളിയായി. വേനലിന് കാഠിന്യമേറി മണ്ണ് കൂടുതലായി വരളുന്നതോടെ പുതിയ കൃഷി ഇറക്കുന്നത് നീളും.ജലത്തിന്റെ ലഭ്യത കുറവിനൊപ്പം പകല്‍സമയത്തെ ഉയര്‍ന്ന ചൂട് കൂടിയാകു മ്ബോള്‍ കൃഷിവിളകള്‍ കരിഞ്ഞ് തുടങ്ങും.വേനല്‍ക്കാലത്തും കൃഷിയിടങ്ങളില്‍ ആവശ്യാനുസരണം ജല ലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ വട്ടവടയില്‍ യഥാര്‍ത്ഥ്യമാക്കണമെന്നാണ് ആവശ്യം. കൂടുതല്‍ തടയണകളും കനാലുകളും തീര്‍ത്ത് വേനല്‍ക്കാലത്തും ജലലഭ്യത ഉറപ്പുവരുത്തിയാല്‍ വേനലിലും പച്ചക്കറി യഥേഷ്‌ടം വിളയിക്കാമെന്ന് കര്‍ഷകര്‍ പറയുന്നു. മൂപ്പെത്തുന്ന പച്ചക്കറികള്‍ വിളവെടുത്ത ശേഷം അടുത്ത കൃഷിയിറക്കുന്നതിനായുള്ള കര്‍ഷകരുടെ കാത്തിരിപ്പ് നീളും. കൃഷിയിടങ്ങളില്‍ ജല ലഭ്യത ഉറപ്പു വരുത്തുന്ന ചില പദ്ധതികളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഉണ്ടായിയെങ്കിലും പിന്നീട് മുമ്ബോട്ട് പോയില്ല എന്ന ആക്ഷേപവും വട്ടവടയിലെ കര്‍ഷകര്‍ക്കുണ്ട്. സൂര്യ കാന്തി മുതല്‍ ക്യാരറ്റും ക്യാബേജും ബീന്‍സുംസ്‌ട്രോബറിയുമെല്ലാം വട്ടവടയില്‍ കര്‍ഷകര്‍ ധാരാളമായി വിളയിക്കുന്നു. വേനല്‍ക്കാലത്തുകൂടി കര്‍ഷകര്‍ക്ക് വേണ്ടവിധം കൃഷി തുടരാനായാല്‍ ഉത്‌പാദനം വര്‍ധിപ്പിക്കാനാകും.