dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ജില്ലാ പഞ്ചായത്തിലേക്ക് ഇന്നു നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എം പ്രതിനിധി രാരിച്ചൻ നീറണാകുന്നേല്‍ പ്രസിഡന്‍റാകും.

ഇടുക്കി: ജില്ലാ പഞ്ചായത്തിലേക്ക് ഇന്നു നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എം പ്രതിനിധി രാരിച്ചൻ നീറണാകുന്നേല്‍ പ്രസിഡന്‍റാകും.എല്‍ഡിഎഫ് ധാരണ പ്രകാരം ജില്ലാ പഞ്ചായത്തിലെ അവസാന വർഷം പ്രസിഡന്‍റ് സ്ഥാനം കേരള കോണ്‍ഗ്രസ്-എമ്മിനാണ്. കേരള കോണ്‍ഗ്രസ്-എം ഇടുക്കി ജില്ല ഓഫീസ് ചാർജ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗവുമാണ് രാരിച്ചൻ. കുമളി അണക്കര സ്വദേശിയായ ഇദ്ദേഹം ചക്കുപള്ളം പഞ്ചായത്തംഗം, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെംബർ, കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, അണക്കര വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ്, ലയണ്‍സ് ക്ലബ് റീജണല്‍ ചെയർമാൻ, സോണല്‍ ചെയർമാൻ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ പതിനാറംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന്പത്തും യുഡിഎഫിന് ആറും അംഗങ്ങളാണുള്ളത്. ഇന്നു 11നാണ് തെരഞ്ഞെടുപ്പ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button