News
ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ അര്‍ജന്റീനയെ കീഴടക്കി; ഇന്ത്യയ്ക്ക് വെങ്കലം

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വെങ്കലം. ലൂസേഴ്സ് ഫൈനലിൽ കരുത്തരായ അർജന്റീനയെ തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അർജന്റീനയ്ക്കെതിരെ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം നാലെണ്ണം തിരിച്ചടിച്ചാണ് മലയാളിയായ പി ആർ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ കൗമാരനിര മെഡലണിഞ്ഞത്.അവസാന നിമിഷങ്ങളിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൾ രണ്ട് ഗോളിന് പിറകിലായിരുന്നു ഇന്ത്യ. പിന്നാലെ ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവാണ് കണ്ടത്.



