പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

തൊടുപുഴ: ചൂട് വർധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഓപ്പറേഷൻ ലൈഫ് എന്ന പേരില്‍ ശീതളപാനീയ വില്‍പ്പന കേന്ദ്രങ്ങള്‍, വഴിയോര പാനീയ കടകള്‍, ജ്യൂസുകടകള്‍, ഹോട്ടലുകള്‍, കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്പലപ്പോഴും വേനല്‍ ശക്തമാകുന്നതോടെ ശീതളപാനീയ വില്‍പ്പന കേന്ദ്രങ്ങള്‍ കൂണുപോലെയാണ് പലയിടത്തും ഉയരുന്നത്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ ശുദ്ധജലത്തിലോ വൃത്തിയുള്ള അന്തരീക്ഷത്തിലോ ആയിരിക്കില്ല ശീതളപാനീയങ്ങള്‍ തയാറാക്കുന്നത്. ഇതിനു തടയിടാനാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ജില്ലയില്‍ നാലു സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. ഡ്രൈവർ ഉള്‍പ്പെടെ മൂന്നു പേരാണ് ഒരു സ്ക്വാഡില്‍ ഉണ്ടാകുക. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പരിശോധന. ഷവർമ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.