News
ടി20 ലോകകപ്പ് ഫൈനലിന് അഹമ്മദാബാദ് വേദിയാകും; പാകിസ്താന്‍ ഫൈനലിലെത്തിയാല്‍ കളി പുറത്ത്, റിപ്പോർട്ട്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം വേദിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റ് ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെ നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മത്സരക്രമം ഐസിസി ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന.ഇന്ത്യയില്‍ അഞ്ച് വേദികളിലും ശ്രീലങ്കയിലെ രണ്ട് വേദികളിലുമായി ആയിരിക്കും മത്സരങ്ങള്‍. പാകിസ്താന്‍ ടീം ഇന്ത്യയില്‍ കളിക്കാന്‍ എത്തില്ല. പാകിസ്താന്റെ മത്സരങ്ങളെല്ലാം കൊളംബോയിലാണ് നടക്കുക. ലോകകപ്പില്‍ പാകിസ്താന്‍ ഫൈനലിലെത്തിയാല്‍ കൊളംബോയിലായിരിക്കും മത്സരം അരങ്ങേറുക.



