News
ഡല്‍ഹിയില്‍ നാലുനില ഫ്‌ളാറ്റ് തകര്‍ന്നുവീണു; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബുരാരിയില്‍ നാലുനിലക്കെട്ടിടം തകര്‍ന്നുവീണു. ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ബുരാരിയിലെ ഓസ്‌കാര്‍ പബ്ലിക്ക് സ്‌കൂളിന് സമീപം തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ഫ്‌ളാറ്റാണ് തകര്‍ന്നതെന്നും താമസക്കാര്‍ അകപ്പെട്ടെന്നുമാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കെട്ടിടത്തിന്റെ ബലഹീനതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.