dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന നടത്തുന്നുവെന്ന വാർത്തയിൽ ഇടപെട്ട് ആരോഗ്യമന്ത്രി. വിഷയത്തിൽ കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുറിപ്പടിയില്ലാതെ മരുന്ന് വിതരണം ചെയ്യരുതെന്ന് ഡ്രഗ്സ് കൺട്രോൾ ബോർഡിന് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.ഒരു കാരണവശാലും അനുവദിക്കില്ല. നിയമപരമായി തെറ്റാണ്. അംഗീകരിക്കാൻ ആകില്ലെന്നും ഡ്രഗ് കൺട്രോൾ ബോർഡിന് നിർദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അപകടകരമായ ഗർഭഛിദ്ര മരുന്നുകൾ വിതരണം ചെയ്യുന്ന അനധികൃത മരുന്നു ലോബിയെക്കുറിച്ചുള്ള വാർത്ത വന്നിരുന്നു. ഒരൊറ്റ ഫോൺകോളിൽ ഏത് മരുന്നും കിട്ടുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.കൃത്യമായ അനുപാതത്തിൽ അല്ലെങ്കിൽ രോഗികളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന മരുന്നുകളാണ് ഇത്തരത്തിൽ നൽകുന്നതെന്നാണ് ലേക്ഷോർ ആശുപത്രിയിലെ ഗൈനകോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോക്ടർ സ്മിത ജോയ് നൽകുന്ന മുന്നറിയിപ്പ്. മെഡിക്കൽ ഷോപ്പുകളിൽ 350 രൂപയ്ക്ക് കിട്ടുന്ന മരുന്നിന് പത്തിരട്ടി വില കൊടുക്കണമെന്ന് മാത്രം. അനധികൃത മരുന്ന ലോബിയുടെ നെറ്വർക്ക് കൊച്ചിയും കടന്ന് സമീപ ജില്ലകളിലും വ്യാപിച്ചിരിക്കുന്നു എന്നാണ് വിവരം. കൊച്ചിയിലെ ചില മെഡിക്കൽ ഷോപ്പുകൾ ഈ വലയിലെ കണ്ണികൾ ആണെന്നതും ഞെട്ടിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button