മുണ്ടക്കൽ കിലുങ്ങണ കെണിയുണ്ട്..’; ‘ദേവാസുരം’ സമയത്ത് ഡബ്‌സീ ഉണ്ടായിരുന്നെങ്കിൽ എന്ന് കമന്റ്, വൈറലായി മറുപടി

മോഹൻലാലിന്റെ പീക് സമയത്ത് ഡബ്‌സീ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കമന്റിന് ഒരു കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ഒരു പ്രേക്ഷകൻ
മോഹൻലാലിന്റെ റീ റിലീസുകളിൽ ആരാധകർ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന രാവണപ്രഭുവിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. റീ റിലീസ് ചെയ്ത ദിവസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയിലാണ് പലരും. മികച്ച കളക്ഷനും നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ദേവാസുരം ചെയ്ത മോഹൻലാലിന്റെ പീക് സമയത്ത് ഡബ്‌സീ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കമന്റിന് ഒരു കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ഒരു പ്രേക്ഷകൻ..
മുണ്ടക്കൽ കിലുങ്ങണ കെണിയുണ്ട്..വാര്യർഡെ വകയൊരു പണിയുണ്ട്. കളിയാണേ കജ്ജില് ബേറേണ്ട്’, എന്നാണ് മറുപടിയായി നൽകിയിരിക്കുന്ന കമന്റ്. ദേവാസുരവും രാവണപ്രഭവും ആവേശത്തിൽ നിൽക്കുന്ന ആരാധകർ ഈ തമാശ കമന്റും ഏറ്റെടുത്തിരിക്കുകയാണ്.അതേസമയം, തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് രാവണപ്രഭു. വളരെ വേഗത്തിലാണ് ബുക്ക് മൈ ഷോയിൽ നിന്നും സിനിമയുടെ ടിക്കറ്റുകൾ വിറ്റ് പോകുന്നത്. രാവണപ്രഭുവിനെ ആഘോഷിക്കുന്ന ആരാധകരുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്



