dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തന്ത്രിയുടെ ജാമ്യത്തിനെതിരെ എസ്‌ഐടി ഹൈക്കോടതിയില്‍; അപ്പീല്‍ നല്‍കും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം നല്‍കിയ വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കും. തന്ത്രിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനായില്ലെന്ന കൊല്ലം വിജിലന്‍സ് കോടതി നിരീക്ഷണം നീക്കണമെന്നും എസ്‌ഐടി ഹൈക്കോടതിയില്‍ ആവശ്യപ്പെടും. വിജിലന്‍സ് കോടതി വിധി വിചാരണയെ ബാധിക്കുമെന്നാണ് എസ്‌ഐടി വിലയിരുത്തല്‍.സ്വര്‍ണപ്പാളികള്‍ അടക്കമുള്ളവ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണ് തന്ത്രിയുടെ ചുമലില്‍ വരുന്നതെന്നുമാണ് വിജിലന്‍സ് കോടതി ജാമ്യവിധിയില്‍ വ്യക്തമാക്കുന്നത്. അതേസമയം ശബരിമല യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വര്‍ണ്ണക്കൊള്ളക്കേസിലെ അറസ്റ്റ് എന്നാണ് തന്ത്രി കണ്ഠരര് രാജീവര് ജാമ്യാപേക്ഷയില്‍ പറയുന്നത്.ഭരിക്കുന്ന പാര്‍ട്ടിയെ പ്രീതിപ്പെടുത്താനായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ യുവതികളെ ക്ഷേത്രത്തില്‍ കയറ്റാന്‍ ശ്രമിച്ചെന്നും അത് താന്‍ തടഞ്ഞെന്നുമാണ് തന്ത്രിയുടെ വാദം. ക്ഷേത്ര കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിക്കില്ലെന്ന് താന്‍ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശനത്തിന് ശ്രമങ്ങളുണ്ടായപ്പോള്‍ പൂജകള്‍ നിര്‍ത്തിവെക്കുമെന്നും ക്ഷേത്രത്തിന് പുറത്തുവരുമെന്നും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിലൊക്കെയുമുള്ള പ്രതികാര നടപടിയാണ് അറസ്റ്റ് എന്നായിരുന്നു തന്ത്രിയുടെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button