ഇടുക്കി
മനുഷ്യ-വന്യജീവി സംഘര്‍ഷം: ശില്‍പ്പശാല ഇന്ന്

മനുഷ്യവന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിന് പരമ്ബരാഗത അറിവുകളുടെ ശേഖരണവും പ്രാധാന്യവും ഗോത്രഭേരി ശില്‍പ്പശാല ഇന്ന് രാവിലെ 10.30 മുതല്‍ വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമിറ്ററിയില്‍ നടക്കും. വന്യജീവിമനുഷ്യസംഘർഷം ലഘൂകരിക്കുന്നതിന് ഗോത്രവർഗങ്ങളുടെ അറിവും അനുഭവവും പ്രയോജനപ്പെടുത്തിയുള്ള ആശയ രൂപീകരണമാണ് ലക്ഷ്യം. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വിഷയത്തി സംക്ഷിപ്ത ചർച്ചയും നടക്കും. വനം വന്യജീവി വകുപ്പിന്റെയും ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.