News
തിരുവനന്തപുരം എസ്എടിയിൽ പ്രസവത്തിന് ശേഷം യുവതി മരിച്ച സംഭവം; അന്വേഷണത്തിന് വിദഗ്ധ സമിതി

തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പുറത്തുള്ളവരാണ് സംഘത്തിലുള്ളത്. മൂന്ന് വകുപ്പുകളുടെ മേധാവികള്‍ അന്വേഷണ സംഘത്തില്‍ ഉണ്ടാകും. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.



