*തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി; അഞ്ചു പേര്‍ക്ക് പരിക്കേറ്റു, മൂന്നു പേരുടെ നില ഗുരുതരം*

തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേർക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരം.അനില്‍, റഹ്മത്ത്, സുഭാഷ്, റോയി, അമ്ബിളി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കല്ലറ-കാരേറ്റ് റോഡിലാണ് ദാരുണ അപകടമുണ്ടായത്. മൂന്നു പേർക്ക് കാലിനും കൈക്കുമാണ് പരിക്കേറ്റത്. റഹ്മത്തിന്‍റെ കാലില്‍കൂടി ലോറി കയറി ഇറങ്ങുകയും ചെയ്തു. രാവിലെ ഏഴരയോടെ അമിത വേഗതയില്‍ വന്ന ടോറസ് ലോറി എതിരെ വന്ന കെ.എസ്.ആർ.ടി.സിയില്‍ ഇടിക്കാതിരിക്കാൻ ഇടതു വശത്തെ റോഡിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ബേക്കറിയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്നവർക്കിടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. ലോറിക്ക് മുമ്ബില്‍പ്പെട്ട സ്കൂട്ടർ യാത്രികൻ തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ലോറി വരുന്നത് കണ്ട സ്കൂട്ടർ യാത്രക്കാരൻ ചാടി രക്ഷപ്പെടുകയായിരുന്നു.