News
രാജാക്കാട് കുത്തുങ്കൽ വെള്ളച്ചാട്ടത്തിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

രാജാക്കാട്▪️ രാജാക്കാടിന് സമീപം കുത്തുങ്കൽ വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. രാജാക്കാട് പുന്നസിറ്റി സ്വദേശി പ്രവീൺ ആണ് മരിച്ചത്.. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. സുഹൃത്തുമായി വെള്ളച്ചാട്ടത്തിന് മുകളിൽ എത്തിയ പ്രവീൺ പാറയിൽ വെച്ചിരിന്ന മൊബൈൽ എടുക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉടുമ്പൻചോല പോലീസ് മേൽനടപടികൾ സ്വീകരിച്ചു….