തൃപ്പൂണിത്തുറ ബിജെപി ഭരിക്കും: അഡ്വ. പി എല്‍ ബാബു ചെയര്‍പേഴ്‌സണ്‍; രണ്ട് എൽഡിഎഫ് വോട്ടുകൾ അസാധു

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കും. അഡ്വ. പി എല്‍ ബാബുവിനെ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുത്തു. പി എല്‍ ബാബുവിന് 21 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിനെ അട്ടിമറിച്ചാണ് എന്‍ഡിഎ ഭരണംപിടിച്ചത്. എൽഡിഎഫിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി.ബിജെപിക്ക് നഗരസഭയില്‍ 21 സീറ്റാണ് ലഭിച്ചത്. എല്‍ഡിഎഫിന് 20 സീറ്റും യുഡിഎഫിന് 12 സീറ്റുകളുമായിരുന്നു ലഭിച്ചത്. ആര്‍ക്കും കേവലഭൂരിപക്ഷമുണ്ടായിരുന്നില്ല.അതേസമയം പി എല്‍ ബാബുവിനെ ചെയര്‍പേഴ്‌സണ്‍ ആക്കുന്നതില്‍ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷപിന്തുണയുണ്ടായിരുന്ന യു മധുസൂദനന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സാഹചര്യമുണ്ടായി. പാര്‍ട്ടിഭാരവാഹികളും രാജി ഭീഷണി മുഴക്കി രംഗത്തെത്തിയിരുന്നു. എസ് സുരേഷിന്റെ പിന്തുണയുള്ള ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് മധുസൂദനന്‍



