News
തൃശൂര്‍ നെല്ലായിയില്‍ ബൈക്കപകടം; രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ നെല്ലായിയില്‍ ഉണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കയ്പ്പമംഗലം സ്വദേശി ഭരത് (23), തിരുവനന്തപുരം സ്വദേശി ഉത്തരേജ് (20) എന്നിവരാണ് മരിച്ചത്. ദേശീയപാതയുടെയും സര്‍വ്വീസ് റോഡിന്റെയും ഇടയിലുളള ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.