dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഭരണഘടന സംരക്ഷിക്കപ്പെടണം, രാജ്യത്ത് സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കണം: വിജയ്

ഡൽഹിയിൽ വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച പ്രതിപക്ഷ എം പി മാരുടെ അറസ്റ്റിൽ അപലപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. രാജ്യത്ത് വികസനം ഉണ്ടാകണം എങ്കിൽ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണഘടന സംരക്ഷിക്കപ്പെടണം. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണം എന്നാണ് ടിവികെയുടെ ആവശ്യമെന്നും വിജയ് വ്യക്തമാക്കി.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ നിന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയപ്പോഴാണ് തടങ്കലിൽ വച്ചതെന്ന് വിജയ് പറഞ്ഞു.ബീഹാറിൽ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണം പ്രഖ്യാപിച്ചപ്പോൾ, ആശങ്ക പ്രകടിപ്പിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രീയ പാർട്ടി ടിവികെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ മുമ്പ് പറഞ്ഞതുപോലെ, പൊതുജനവിശ്വാസം ഉറപ്പാക്കുകയും ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്ന് വിജയ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button