തൊടുപുഴയിൽ നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തി

തൊ ടുപുഴ: മർച്ചൻസ് അസോസിയേഷന്റെ സഹകരണത്തോടെ കേരള പൊലീസിന്റെ ആഭിമുഖ്യത്തില്‍, റോട്ടറി ക്ലബ് ലയണ്‍സ് ക്ലബ് എന്നിവരുമായി ചേർന്ന് തൊടുപുഴ വ്യാപാര ഭവനില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് രാജു തരണിയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തൊടുപുഴ എസ് എച്ച് ഒ മഹേഷ് കുമാർ എസ് യോഗം ഉദ്ഘാടനം ചെയ്തു. മാറിവരുന്ന രാജ്യത്തെ നിയമഭേദഗതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുകയും, പൊലീസും പൊതുജനങ്ങളും തമ്മിലുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ചും അത് ഉണ്ടാവാൻ ഇടയാകുന്ന സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹo സംസാരിച്ചു. തൊടുപുഴ സ്റ്റേഷൻ പി ആർ ഒ ബിജു വി എ ആമുഖപ്രസംഗം നടത്തി. മർച്ചന്റ്സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി സി കെ നവാസ്, രക്ഷാധികാരി ടി എൻ പ്രസന്നകുമാർവൈസ് പ്രസിഡണ്ട് കെ പി ശിവദാസ്,റോട്ടറി ക്ലബ് പ്രസിഡണ്ട് റോണി മണിമല, ബേബി ജോർജ്, ജയൻ, വ്യാപാരി ക്ലബ് പ്രസിഡണ്ട് ഷെരീഫ് സർഗ്ഗം, പ്രകാശ് മാസ്റ്റർ, ഷമീർ ഫിഫ,വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഗിരിജ കുമാരി എന്നിവർ ആശംസകള്‍ അറിയിച്ചു. അഡ്വ റോബിൻ പി സെബാസ്റ്റ്യൻ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.