dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തോൽവി എന്നത് സത്യം, കപ്പൽ മുങ്ങി പോയിട്ടില്ല; തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ പരിശോധിക്കും’; ടി പി രാമകൃഷ്ണൻ

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ‌. തിരുത്തൽ വരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ വരുത്തി മുന്നോട്ടു പോകും. ജനവിധി മാനിച്ച് ഭാവി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. തിരഞ്ഞെടുപ്പിൽ ആകെ തോറ്റു പോയിട്ടൊന്നുമില്ലെന്നും മാധ്യമങ്ങൾ പറയുന്നതുപോലെ കപ്പൽ മുങ്ങി പോയിട്ടില്ലെന്നും ടിപി രാമകൃഷ്ണൻ‌ പറഞ്ഞു.എൽഡിഎഫിന് അധികാര തുടർച്ച ഉണ്ടാകുന്നതിനെ നിഷേധിക്കുന്ന ജനവിധി ഉണ്ടായിട്ടില്ല. തോൽവി എന്നത് സത്യമാണെന്നും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല എന്ന് പറഞ്ഞാൽ തോറ്റെന്നു തന്നെയാണെന്നും ടിപി രാമകൃഷ്ണൻ‌ പറഞ്ഞു. ജനങ്ങൾ എന്തുകൊണ്ട് ഇങ്ങനെ തീരുമാനിച്ചു എന്നത് പരിശോധിക്കുമെന്ന് അദേഹം പറഞ്ഞു.അതേസമയം അവസരവാദപരമായ നിലപാട് എൽഡിഎഫ് സ്വീകരിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ ഭരണസമിതി രൂപീകരണത്തിൽ ജനവിധി മാനിച്ചുകൊണ്ടുളള നിലപാടേ സ്വീകരിക്കൂ. ജനവിധി മാനിച്ചുള്ള നിലപാട് ഉണ്ടാകുമെന്ന് അദേഹം കൂട്ടിച്ചേർത്തു.മുന്നണിയിലെ പാർട്ടികളിൽ തിരഞ്ഞെടുപ്പ് അവലോകനം പൂർത്തിയായിട്ടില്ല. വിശദമായ അവലോകനത്തിലേക്ക് മുന്നണിയോഗം പോകാതിരുന്നത് അതുകൊണ്ടാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. ജനുവരിയിലെ യോഗത്തിൽ ഫലം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അദേഹം വ്യക്തമാക്കി.ഇടതുമുന്നണി നയം സ്വീകരിക്കാൻ തയ്യാറാകുന്ന യുഡിഎഫിലെ ആരു വന്നാലും സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ‌. ലീഗ് അഭിപ്രായം പറഞ്ഞാൽ അപ്പോൾ ആലോചിക്കാം. ഫസ്റ്റ് കണ്ടീഷൻ രാഷ്ട്രീയ നിലപാട് പറയലാണെന്ന് അദേഹം പറഞ്ഞു. ജോസ് കെ മാണി ഇടതുമുന്നണിയുടെ ഭാഗംഇടതുമുന്നണി അടിത്തറ ബലപ്പെടുത്തുന്ന നിലപാടുമായാണ് മുന്നോട്ടുപോകുന്നതെന്ന് ടിപി രാമകൃഷ്ണൻ‌ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button