dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി സതീശൻ

സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നൽകി.രാഹുൽ ചാപ്പ്റ്റർ ക്ലോസ്. ഇനി ആ വിഷയം ചർച്ച ചെയ്യില്ല. ഈ വിഷയത്തിൽ അധികം കളിക്കണ്ട. പല കാര്യങ്ങളും പുറത്ത് വരും. അതിന് തെരഞ്ഞെടുപ്പ് വരെ കാക്കേണ്ടി വരില്ല.കണ്ടോൺമെൻ്റ് ഹൗസിലെ BJP മാർച്ചിനെതിരെയും അദ്ദേഹം വിമർശിച്ചു. ആ കാളയെ BJP ഓഫീസിൽ തന്നെ കെട്ടിയിടണം. വൈകാതെ രാജീവ് ചന്ദ്രശേഖരന്റെ ഓഫീസിലേക്ക് ആ കാളയുമായി പോകേണ്ടിവരും. അത് ഞാൻ പോകിപ്പിക്കും. വൈകാതെ പല വെളിപ്പെടുത്തലും പുറത്ത് വരും.‘ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’,- വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button