ദിവസവും വൈകിട്ട് നാല് മണിക്ക് ജീരക വെള്ളം കുടിച്ചാല്‍ എന്തു സംഭവിക്കും ?

പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങളെയോ കഫീന്‍ അടങ്ങിയ പാനീയങ്ങളെക്കാളോ എന്തുകൊണ്ടും മികച്ചതാണ് ജീരക വെള്ളംവൈകുന്നേരങ്ങള് പലരും അവരുടെ ഊര്‍ജ്ജം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന എന്‍ര്‍ജി ബൂസ്റ്റര്‍ സമയമായാണ് കാണുന്നത്. കനത്ത ഉച്ചഭക്ഷത്തിന് ശേഷം ശരീരവും തലച്ചോറും മന്ദഗതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ചായയോ കാപ്പിയോ കുടിച്ച് നമ്മള് റിഫ്രഷ് ആകുന്ന സമയം കൂടിയാണ് വൈകുന്നേരം. എന്നാല്‍ വൈകുന്നേരങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ചായക്ക് പകരം പുതിയ ഒരു എനര്‍ജി ഡ്രിങ്ക് പരിചയപ്പെട്ടാലോ. ജീരക വെള്ളമാണ് ആ സൂപ്പര്‍ ഡ്രിങ്ക്. വൈകുന്നേരം 4 മണിക്ക് ഇത് കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക ദഹന താളവുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നു. ജീരക വെള്ളം ദഹനത്തെ മികച്ച ട്രാക്കിലാക്കി നിലനിര്‍ത്തും. പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങളെയോ കഫീന്‍ അടങ്ങിയ പാനീയങ്ങളെക്കാളോ എന്തുകൊണ്ടും മികച്ചതാണ് ഈ ജീരക വെള്ളം



