‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

ബജറ്റിന് എതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമർശനങ്ങളെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും മാധ്യമങ്ങളെ കാണും. ദീർഘ വീക്ഷണത്തോടെ ആണ് 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2047ഇൽ രാജ്യം എങ്ങനെ ആകണം എന്നതാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.ഭാരത സർക്കാരിന്റെ 2026 – 2027 വർഷത്തേക്കുള്ള ബജറ്റിനെ സംബന്ധിച്ച് രാഷ്ട്രീയപരമായ വിമർശനങ്ങൾ നടക്കുന്നു. ബജറ്റിന്റെ ഇമ്പാക്ട് കെടുത്തുന്ന രീതിയിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കെതിരെ രാഷ്ട്രീയ പ്രവർത്തനം നടക്കുന്നു. അതിനാലാണ് ഉത്തരവാദിത്തപ്പെട്ട ഒരു വിശദീകരണം ഈ വിഷയത്തിൽ നൽകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.2026 ലേക്ക് കടന്നപ്പോൾ 21 ആം നൂറ്റാണ്ടിലെ രണ്ടാമത്തെ ക്വാട്ടറിലെ ആദ്യ ബജറ്റ് ആണിത്. രാജ്യത്തിന്റെ അവകാശികൾക്കായുള്ള ജീവിത രേഖ ഈ ബജറ്റിൽ ഉൾപ്പെടുന്നു. വികസിത് ഭാരത് എന്ന് പ്രധാനമന്ത്രി ഇതിനെ വിഭാവനം ചെയ്യുന്നു. 2047 വരെയുള്ള ദീർഘദൃഷ്ടി. ആരോഗ്യം, ഇൻഫ്രാസ്ട്രക്ചർ തുടങ്ങി വിവിധ പ്രായത്തിലുള്ളവർക്ക് ഉപകാരപ്രഥമാർന്ന രീതിയിൽ ബജറ്റ് വിലയിരുത്തുന്നു.കർഷകർക്കായി AI ഉപകരണം. കാർഷിക രീതികളെ കുറിച്ച് AI സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നു. കർഷകരെ മികച്ച തീരുമാനം എടുക്കാൻ പ്രാപ്തരാക്കുകയും അപകട സാധ്യതകൾ കുറയ്ക്കുകയും ചെയ്യും. കന്നുകാലി വളർത്തലിനുള്ള പിന്തുണ സംരംഭക മേഖലയിൽ പിന്തുണ നൽകും. വായ്പയുമായി സംബന്ധിച്ച സബ്‌സിഡി പദ്ധതി. വെറ്റിനറി പ്രൊഫഷനുകളുടെ എണ്ണം കൂട്ടാൻ സഹായകരമാകുന്നു.വ്യോമയാന മേഖലയെ സഹായിക്കുന്നതിനായി കസ്റ്റംസ് മേഖലയിൽ വരുത്തിയ മാറ്റങ്ങൾ ബജറ്റിൽ ശ്രദ്ദേയമാണ്. സിവിലിയൻ വിമാനങ്ങളിൽ ഉൾപ്പെടെ ഡ്യൂട്ടിയിൽ മാറ്റം. വിമാനഭാഗങ്ങളുടെ നിർമ്മാണത്തിന് സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോഴുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും.ആയുഷ് മേഖലയിൽ പരിഷ്കരണം. കൂടുതൽ ആയുർവേദ സ്ഥാപനങ്ങൾ വരും. മത്സ്യ ബന്ധന മേഖലയെ ശക്തിപ്പെടുത്തും. ക്ലൗഡ് – ഡാറ്റ സെന്റർ സേവനങ്ങൾ ആരംഭിക്കും. ആന്ധ്രയിൽ ഒരു AI ഡാറ്റ സെന്റർ നടപ്പിലാക്കി. മറ്റു സംസ്ഥാനങ്ങളിലും സാധ്യമാകും. ആരോഗ്യ മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ AHP സ്ഥാപനങ്ങൾ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.



