dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കിരീടം

ആലപ്പുഴ: പുന്നമടക്കായലിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു കിരീടം. 18 സ്വർണവും നാലു വെള്ളിയും രണ്ടു വെങ്കലവുമുൾപ്പെടെ 640 പോയിന്റാണ് കേരളത്തിനു ലഭിച്ചത്. അഞ്ചു സ്വർണവും ഒരു വെള്ളിയുമുൾപ്പെടെ 170 പോയിന്റു നേടിയ ഉത്തർപ്രദേശാണ് രണ്ടാംസ്ഥാനത്ത്. ഝാർഖണ്ഡാണ് മൂന്നാമത്-120 പോയിൻ്റ്. കേരളമൊഴികെ ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത എല്ലാ ടീമുകളുംകൂടി നേടിയത് 590 പോയിന്റാണ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നുള്ളവരാണ് കേരള ടീമിൽ കൂടുതലും. സമാപനസമ്മേളനം ജി. സുധാകരൻ ഉദ്ഘാടനം ചെയയ്തു. ഡ്രാഗൺ ബോട്ട് ഇന്ത്യ ആൻഡ് ട്രെഡീഷണൽ സ്പോർട്‌സ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് അനൂപ്‌കുമാർ ചൗധരി, കെ.എസ്. റെജി, ടോം ജോസഫ്, ഫാറൂഖ് അഹമ്മദ്, തോമസ് ജോസഫ്, പി.ടി. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button