ദേശീയ പണിമുടക്ക് : സംയുക്ത സമരസമിതി നോട്ടീസ് നല്‍കി

ചെറുതോണി: മേയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നല്‍കിപ്രതിഷേധ പ്രകടനത്തിന് ശേഷമാണ് ജില്ലാ കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയത്. . പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി .ബിനില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും ജീവനക്കാരെയും അടക്കം സാധാരണ ജനവിഭാഗത്തിന് ജീവിതം പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങളാണ് സ്വീകരിച്ച് വരുന്നത്. മിനിമം കൂലി ഉറപ്പുവരുത്തുന്നതിനും, തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിനും രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് മെയ് 20ന് ദേശീയ പണിമുടക്കില്‍ കൂടി ഉയർന്ന വരുന്നതെന്ന് ബിനില്‍ പറഞ്ഞു.കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജയ്സണ്‍ ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. വി സാജൻ, ജില്ലാ സെക്രട്ടറി ആർ ബിജുമോൻ, പ്രസിഡന്റ് കെ .എസ് രാഗേഷ്, വനിതാ കമ്മറ്റി സെക്രട്ടറി എൻ .കെ രാജിമോള്‍, ജില്ലാ വൈസ് പ്രസിഡന്റ് വി .കെ ജിൻസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡി .കെ സജിമോൻ സ്വാഗതവും മേഖല സെക്രട്ടറി എൻ .കെ സജൻ നന്ദിയും പറഞ്ഞു.