dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇടുക്കി ആയുർവേദ ആശുപത്രി അനെക്സ് പാറേമാവിനോട് അനുബന്ധിച്ച് പാലിയേറ്റീവ് ഹോസ്പിറ്റൽ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

ഇടുക്കി ആയുർവേദ ആശുപത്രി അനെക്സ് പാറേമാവിനോട് അനുബന്ധിച്ച് പാലിയേറ്റീവ് ഹോസ്പിറ്റൽ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഗൗരവമുള്ള രോഗങ്ങൾ ബാധിച്ച് കിടപ്പ് രോഗികളായി മാറിയവർക്ക് ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ സൗകര്യങ്ങൾ നല്കുന്നതിനാണ് പ്രത്യേക വിഭാഗം പ്രവർത്തിക്കുക. ഇതോടെ ഇന്ത്യയിലെ തന്നെ ആദ്യ പാലിയേറ്റീവ് ആയുർവേദ ഹോസ്പിറ്റലായി ഇടുക്കി ആയുർവേദ ആശുപത്രി മാറിയിരിക്കുകയാണ് 8 കിടപ്പ് രോഗികൾക്കാണ് ആദ്യ ഘട്ടത്തിൽ സൗകര്യം ഒരുക്കിയിട്ടുള്ളത് .സ്നേഹധാര പദ്ധതിയിലൂടെ കിടപ്പു രോഗികളെ വീടുകളിൽ പോയി ചികിത്സ നൽകി വരുന്ന പദ്ധതി നിലനിൽക്കുന്നുണ്ട് ഇതിന്റെ തുടർച്ചയായിട്ടാണ് ആശുപത്രിയിൽ കിടത്തി ചികിത്സ കൂടി ആരംഭിച്ചിട്ടുള്ളത്. പാലിയേറ്റീവ് വിഭാഗത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാർ,കെയർ ടേക്കർമാർ,നഴ്സുമാർ,നഴ്സിംഗ് അസിസ്റ്റന്റ്മാർ, ഫിസിയോതെറാപ്പിസ്റ്റുമാർ എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്റോഷി അഗസ്റ്റിൻ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button