News
സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ സ്വര്‍ണവില വര്‍ദ്ധനവിന് ശേഷമാണ് ഇന്നലെ സ്വര്‍ണവില കുറഞ്ഞത്. മൂന്ന് ദിവസംകൊണ്ട് സ്വര്‍ണത്തിന് 1520 രൂപയാണ് വര്‍ദ്ധിച്ചത്
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വപണി വില 10 രൂപ ഉയര്‍ന്നു. ഇന്നത്തെ വില 9060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 5 രൂപ ഉയര്‍ന്നു. ഇന്നത്തെ വപണി വില 7430 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 116 രൂപയാണ്.