dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഏരൂരിൽ 16 വയസുകാരനെ മരിച്ച നിലയിൽ കണ്ടത്തി; ഫോൺ പിടിച്ചുവാങ്ങിയതിന്റെ വിഷമത്തിൽ ജീവനൊടുക്കിയെന്ന് നിഗമനം

കൊല്ലം: ഏരൂരില്‍ 16 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷിബു- സിന്ധു ദമ്പതികളുടെ മകന്‍ സച്ചിനെ(16)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു സച്ചിന്‍. അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button