News
നാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി, രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചിയില്‍ മധുര നാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം.മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തില്‍ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം. കോലാക്കല്‍ സാദിഖിന്റെയും ഫൗസിയയുടെയും ഏക മകള്‍ അലിഷ്ബ സാദിഖ് ആണ് മരിച്ചത്.ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.