dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാന്‍സറിനെ പ്രതിരോധിക്കാന്‍ ജനം മുന്നോട്ടുവരണം: കലക്‌ടര്‍ വി വിഘ്‌നേശ്വരി

ഇടുക്കി : കാന്‍സര്‍ എന്ന വിപത്തിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ മുന്നോട്ട്‌ വരണമെന്ന്‌ ജില്ലാ കലക്‌ടര്‍ വി. വിഗ്‌നേശ്വരി.ആരോഗ്യവകുപ്പിന്റ കാന്‍സര്‍ പ്രതിരോധ ജനകീയ മെഗാ സ്‌ക്രീനിങ്‌ കാമ്ബയിന്‍ ആരോഗ്യം ആനന്ദം; അകറ്റാം അര്‍ബുദം കലക്‌ട്രേറ്റ്‌ മിനി കോണ്‍ഫറന്‍സ്‌ ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കലക്‌ടര്‍. രോഗലക്ഷണങ്ങള്‍ നേരത്തെ കണ്ടുപിടിച്ചാല്‍ നൂറ്‌ ശതമാനവും ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണിത്‌. അതിന്‌ കൃത്യമായ സ്‌ക്രീനിങ്ങിന്‌ വിധേയമാവുകയാണ്‌ വേണ്ടത്‌. വൈകി രോഗം കണ്ടുപിടിക്കുമ്ബോഴാണ്‌ വിഷയം ഗുരുതരമാകുന്നത്‌. ജീവിതശൈലി പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അതിനാല്‍ പ്രോസസ്‌ഡ് ഫുഡ്‌ പരമാവധി ഒഴിവാക്കി കൃത്യമായ വ്യായാമം ഉറപ്പാക്കണമെന്നും കലക്‌ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷ്‌ വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ.കെഖയസ്‌ വിഷയാവതരണം നടത്തി. സ്‌ത്രീകളിലെ കാന്‍സര്‍, സ്‌തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം തുടങ്ങിയവയെപറ്റി സമൂഹത്തില്‍ അവബോധമുണ്ടാക്കുക, ക്യാന്‍സര്‍ സംബന്ധമായ മിഥ്യാധാരണ, ഭീതി എന്നിവ അകറ്റുക, കാന്‍സര്‍ ബാധിതരോട്‌ സമൂഹത്തിനുള്ള സഹാനുഭൂതി വര്‍ധിപ്പിക്കുക, സന്നദ്ധപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുക, അര്‍ബുദത്തെ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുക, ക്യാന്‍സര്‍ മൂലമുളള മരണനിരക്ക്‌ കുറയ്‌ക്കുക എന്നിവയാണ്‌ പരിപാടിയുടെ ലക്ഷ്യം. കലക്‌ടറേറ്റിലെ വനിതാ ജീവനക്കാര്‍ക്ക്‌ ബോധവത്‌ക്കരണ ക്ലാസും ക്യാന്‍സര്‍ സ്‌ക്രീനിങ്‌ പരിശോധനയും നടത്തി. ആദ്യഘട്ടമായി എട്ടുവരെ ജില്ലയില്‍ 62 സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ സ്‌ക്രീനിംഗ്‌ പരിശോധനയും ഇടുക്കി മെഡിക്കല്‍ കോളജ്‌, തൊടുപുഴ സ്‌മിത ആശുപത്രി ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍പാപ്‌ സ്‌മിയര്‍, മാമോഗ്രാഫി പരിശോധനയും ഉണ്ടായിരിക്കും. ജില്ലാ ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ.സിബി ജോര്‍ജ്‌, ജില്ലാ ആര്‍ദ്രം ഓഫീസര്‍ കെ. വിപിന്‍ കുമാര്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ആഷിഷ്‌ മോഹന്‍കുമാര്‍, ജില്ലാ ആസ്‌ഥാനത്തുളള സ്‌ഥാപനങ്ങള്‍ വകുപ്പുകള്‍ ജീവനക്കാര്‍, ഹോളി ക്രോസ്സ്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button