dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നിരവധി തട്ടിപ്പ് കേസുകളിലെ പ്രതികളായ രണ്ടു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.

നിരവധി തട്ടിപ്പ് കേസുകളിലെ പ്രതികളായ രണ്ടു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടരക്കോടിയിൽ അധികം രൂപ തട്ടിയെടുത്ത കേസിലാണ് കൊല്ലം, പത്തനംതിട്ട സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട മല്ലപ്പള്ളി തെക്കേമുറിയിൽ പ്രമോദ് വർഗീസ്, കരുനാഗപ്പള്ളി കല്ലേലി കണ്ണാടിയിൽ ഉമ്മൻ തോമസ് എന്നിവരാണ് അറസ്റ്റിലായത്. ന്യൂസിലൻഡിന് കൊണ്ടുപോകാം എന്ന് വാഗ്ദാനം നൽകി രണ്ടര കോടിയിലധികം രൂപയാണ് ഇവർ പലരും നിന്നായി തട്ടിയെടുത്തത്. ഇടുക്കി ജില്ലയ്ക്ക് പുറമെ കൊല്ലം കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button