News
നിലമ്പൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

മലപ്പുറം നിലമ്പൂർ കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ആണ് അപകടം. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോയ സ്വകാര്യ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്ക് തെന്നി മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് പരുക്കേറ്റവരെ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.