dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ’; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

ദില്ലി: സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി സംസ്ഥാനം. സ്ഥിരപ്പെടുത്തുന്നത് അധിക ബാധ്യതയാകുമെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സംസ്ഥാനത്തിന് കഴിയില്ല. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം. നിലവിൽ കേന്ദ്രം നൽകുന്ന ഫണ്ടിൻ്റെ അടിസ്ഥാനത്തിൽ കരാർ നിയമനമേ സാധ്യമാകൂവെന്ന് വ്യക്തമാക്കിയ സംസ്ഥാനം കേന്ദ്ര സർക്കാരിൽ നിന്ന് പല ഫണ്ടുകളും ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുളള അധ്യാപകരാണ് സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button