dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

*നെടുങ്കണ്ടം പഞ്ചായത്തിലെ സാമ്ബത്തിക തട്ടിപ്പില്‍ ഉദ്യോഗസ്‌ഥന്‌ സസ്‌പെന്‍ഷന്‍*

നെടുംകണ്ടം പഞ്ചായത്തില്‍ സാമ്ബത്തിക തട്ടിപ്പുനടത്തിയ സംഭവത്തില്‍ ഉദ്യോഗസ്‌ഥനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. വകുപ്പ്‌ തല അന്വേഷണത്തിന്റ ഭാഗമായാണ്‌ നടപടി.

പഞ്ചായത്തില്‍ ചിലവിനത്തില്‍ മാറിയ ചെക്കുകളിലും ബില്ലുകളിലും കൃത്രിമം കാട്ടി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിലാണ്‌ പഞ്ചായത്തിലെ മുന്‍ അക്കൗണ്ടന്റും നിലവില്‍ പീരുമേട്‌ പഞ്ചായത്ത്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറിയുമായ പി.ബി ബിനോയിയെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. തട്ടിപ്പ്‌ കണ്ടെത്തിയത്‌ ധനകാര്യ സ്‌ഥിരംസമിതിനെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തില്‍ സാമ്ബത്തിക തട്ടിപ്പ്‌ നടന്ന സംഭവത്തില്‍ പഞ്ചായത്തിലെ ധനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ആവശ്യമായ നടപടികള്‍ സമയബന്ധിതമായി സ്വീകരിച്ചിട്ടുണ്ടെന്ന്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.കുറ്റാരോപിതനായ അക്കൗണ്ടന്റ്‌ പി.ബി ബിനോയി 2023 ജൂലൈയിലാണ്‌ ചുമതലയേറ്റത്‌. ആ സമയം മുതല്‍ സമയനിഷ്‌ട പാലിക്കാറില്ലായിരുന്നു. കൂടാതെ ബില്ലുകളോ വൗച്ചറുകളോ കണക്കുകളോ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റിയില്‍ വച്ചിരുന്നുമില്ല. തുടക്കത്തില്‍ കണക്കുകളില്‍ തിരിമറി നടന്നതായി കണ്ടെത്തിയപ്പോള്‍ തന്നെ രണ്ട്‌ തവണ ഇത്‌ സംബന്ധിച്ച്‌ ജോയിന്റ്‌ ഡയറക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നുതുടര്‍ന്ന്‌ നടത്തിയ വിശദമായ പരിശോധനയില്‍ എട്ട്‌ ലക്ഷത്തിലധികം രൂപയുടെ വലിയ സാമ്ബത്തിക തട്ടിപ്പ്‌ പുറത്തുവരികയായിരുന്നു. തുടര്‍ന്നാണ്‌ ഈ വ്യക്‌തിയെ തദ്ദേശസ്വയംഭരണ വകുപ്പ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌. സംഭവത്തില്‍ പഞ്ചായത്തിലെ ധനകാര്യ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. കൃത്യമായ ഇടവേളകളില്‍ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി കൂടുകയും ആവശ്യമായ തീരുമാനങ്ങള്‍ അപ്പപ്പോള്‍ എടുക്കുകയും ചെയ്‌തിട്ടുണ്ട്‌. പഞ്ചായത്തിലെ ജനങ്ങളെ വഞ്ചിച്ച സംഭവത്തില്‍ കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നും മറ്റ്‌ ജീവനക്കാര്‍ക്ക്‌ ഇതില്‍ പങ്കുണ്ടോ എന്നും തുടര്‍ന്നും പരിശോധന നടത്തുമെന്നും ശക്‌തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ധനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗങ്ങളായ വൈസ്‌ പ്രസിഡന്റ്‌ ഡി ജയകുമാര്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, അജീഷ്‌ മുതുകുന്നേല്‍ എന്നിവര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button