dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

*രണ്ട് മാസത്തിനിടെ 3.66 ലക്ഷം തട്ടി പീരുമേട് പഞ്ചായത്ത് അസി. സെക്രട്ടറിക്ക് സസ്പെൻഷൻ*

ചെക്കുകളിലും ബില്ലുകളിലും കൃത്രിമം കാട്ടി ലക്ഷങ്ങള്‍ തട്ടിയ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലെ മുന്‍ അക്കൗണ്ടന്‍റും നിലവില്‍ പീരുമേട് പഞ്ചായത്ത് അസി.സെക്രട്ടറിയുമായ പി.ബി. ബിനോയിയെ സസ്‌പെൻഡ് ചെയ്തു. ജില്ല ജോയന്‍റ് ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടി. രണ്ട് മാസത്തെ കണക്കുകള്‍ പരിശോധിച്ചതില്‍ ബില്‍ രജിസ്റ്ററില്‍ ചേര്‍ക്കാതെയും ഫയലുകള്‍ ആരംഭിക്കാതെയും ചെക്കുകളില്‍ തിരുത്തി എഴുതിയും 3,66,570 രൂപ തട്ടിയെടുത്തതിനാണ് നടപടി. 2024 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ക്രമക്കേട് നടത്തി ധനാപഹരണം നടത്തിയതായി പഞ്ചായത്ത് സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍ ജില്ല ജോയന്‍റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടർന്നാണ് നടപടി. അതേസമയം, വൻ തുകയുടെ തട്ടിപ്പ് നടന്നതായും ചെക്കില്‍ ഒപ്പിട്ട ഉദ്യോഗസ്ഥർ അടക്കം ആരോപണ നിഴലിലാണെന്നുമുള്ള റിപ്പോർട്ടുകളുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button