dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശാരീരിക അവശതകൾ ബാധിച്ചയാളുടെ ലോട്ടറി തട്ടിയെടുത്തു; പ്രതിയെ പിടികൂടി പൊലീസ്

പാലക്കാട്: ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് ആനമല സ്വദേശി കാളിങ്കരാജാണ് (53) പിടിയിലായത്. കൊഴിഞ്ഞാമ്പാറ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പക്ഷാഘാതം ബാധിച്ച് ശരീരത്തിന്റെ ഒരു ഭാഗം തള൪ന്ന കൊടുവായൂ൪ സ്വദേശിയുടെ ലോട്ടറി ടിക്കറ്റാണ് ഇയാൾ തട്ടിയെടുത്തത്. സമാനമായ മറ്റൊരു കേസിലാണ് കാളിങ്കരാജ് പിടിയിലായത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊടുവായൂർ സ്വദേശിയുടെ ടിക്കറ്റ് തട്ടിയെടുത്ത കാര്യവും സമ്മതിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button