പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷൻ അദാലത്ത്:ഇടുക്കി ജില്ലയിലെ 32 പരാതികള്‍ പരിഹരിച്ചു

ഇടുക്കി ജില്ലാതല പട്ടികജാതി – പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്തില്‍ 32 പരാതികള്‍ പരിഹരിച്ചു. ശേഷിക്കുന്ന 14 കേസുകളില്‍ തുടർ നടപടി സ്വീകരിക്കും.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന അദാലത്തിലേക്ക് ആകെ 46 പരാതികളാണ് ലഭിച്ചത്. നേരിട്ട് ലഭിച്ച 12 പരാതികള്‍ രജിസ്റ്റർ ചെയ്ത് തുടർ നടപടികള്‍ക്കായി മാറ്റി.നേരത്തെ മൂന്നാറില്‍ നടത്തിയ അദാലത്തില്‍ 54, കുമളി അദാലത്തില്‍ 27 പരാതികളും പരിഗണിച്ചിരുന്നു. ഇതില്‍ 85 ശതമാനം പരാതികളും പരിഹരിച്ചു. ബാക്കി 46 കേസുകളാണ് പൈനാവില്‍ നടത്തിയ ജില്ലാഅദാലത്തില്‍ പരിഗണിച്ചത്.പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 12 വീതം പരാതികളാണ് വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ചത്. പോലീസ് വകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ പോലീസ് നടപടികള്‍ സ്വീകരിച്ചെങ്കിലും റിപ്പോർട്ട് നല്‍കാൻ ഉണ്ടായ കാലതാമസമാണ് പരാതികള്‍ക്ക് അടിസ്ഥാനമായതെന്നും കമ്മീഷൻ പറഞ്ഞു.കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ പട്ടിക ജാതി- പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ, കമ്മീഷൻ അംഗങ്ങളായ ടി.കെ വാസു, സേതു നാരയണൻ, എന്നിവർ പരാതികള്‍ പരിഗണിച്ചു.