dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പത്തു ലിറ്റര്‍ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റില്‍

നെടുങ്കണ്ടം: ഉടുമ്പൻചോല കരിമലയില്‍നിന്ന് 10 ലിറ്റർ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റില്‍. മാവറ സിറ്റി കരയില്‍ കോലംകുഴിയില്‍ മാത്യു ജോസഫിനെയാണ് (50) മദ്യം കടത്തുന്നതിനിടയില്‍ വാഹനം സഹിതം പിടികൂടിയത്.ഇടുക്കി അസി. എക്സൈസ് കമീഷണർ എം.കെ. പ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി 9.50ന് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.ഉടുമ്ബൻചോല എക്സൈസ് റേഞ്ച് ഓഫിസ് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.ഡി. സേവിയർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ. ഷനെജ്, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ് വി.ജെ. ജോഷി, സിവില്‍ എക്‌സൈസ് ഓഫിസർ കെ. രാധാകൃഷ്ണൻ, പ്രഫുല്‍ ജോസ് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button