News
പന്നിയാർകുട്ടി സെന്റ്. മേരീസ് ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, ധീരരക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റെയും വി. ഗീവർഗീസ് സഹദായായുടെയും, വി. തോമാശ്ലീഹായുടെയും സംയുക്ത തിരുനാളിന് സമാപനം.

▪️രാജാക്കാട്:* പന്നിയാർകുട്ടി സെന്റ്. മേരീസ് ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, ധീരരക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റെയും വി. ഗീവർഗീസ് സഹദായായുടെയും, വി. തോമാശ്ലീഹായുടെയും സംയുക്ത തിരുനാളിന് സമാപനം..സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന റവ. ഫാ.സേവ്യർ മേക്കാട്ട് വി. കുർബാന അർപ്പിച്ചു.റവ. ഫാ. ജിന്റോ പുത്തൻപുരക്കൽ തിരുനാൾ സന്ദേശം നൽകി തുടർന്ന് പന്നിയാർകുട്ടി കുരിശടിയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കുചേർന്നു..സമാപന ആശീർവാദത്തോടെ തിരുനാളിന് കൊടിയിറങ്ങി.. ഇടവക വികാരി. ഫാ.ലൂക്കാ തച്ചാപറമ്പത്ത് തിരുനാളിന് നേതൃത്വം നൽകി…