dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം

നേര്യമംഗലം ~ ഇടുക്കി റോഡിൽ ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു. ബുധൻ രാവിലെ 11.45 നാണ് സംഭവം. കുമളിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സും എറണാകുളത്തു നിന്ന് വളവുമായി രാജാക്കാട് പോയ ഭാരത്ബെൻസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസ് ഡ്രൈവർ അനിൽകുമാർ, യാത്രക്കാരിൽ ഒരു സ്ത്രീക്കും നിസാര പരിക്ക് പറ്റി. ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നു. കോതമംഗലം അഗ്നിരക്ഷാ സേനയെത്തിയാണ് അപകടത്തിൽ പെട്ട വാഹനങ്ങൾ മാറ്റിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ഓഫീസർ സിദ്ധീഖ്ഇസ്മായിൽ, ഫയർ ഓഫീസർ മാരായ നന്ദുകൃഷ്‌ണ, കെ. വി. ദീപേഷ്, ഷെഹീൻ എസ്, സുബ്രമണ്ണിയൻ പി, ഹോംഗാർഡ് എം സേതു എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button